ഹൈദരാബാദ്: തെലങ്കാനയില്‍ പിഞ്ചുകുഞ്ഞുങ്ങളുമൊത്ത് വാട്ടർ ടാങ്കിൽ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. തെലങ്കാനയിലെ മെഡ്ചല്‍ ജില്ലയില്‍ ബച്ചുപ്പളളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മുപ്പതുവയസുകാരിയായ ലക്ഷ്മിയാണ് മൂന്നും എട്ടും വയസുളള മക്കളുമൊത്ത് വാട്ടര്‍ ടാങ്കിലേക്ക് എടുത്തു ചാടിയത്. ആഴം കുറവായതിനാല്‍ യുവതി രക്ഷപ്പെട്ടു. എന്നാല്‍ രണ്ട് ആണ്‍കുട്ടികളും മുങ്ങിമരിക്കുകയായിരുന്നു.
കുടുംബ കലഹമാണ് ലക്ഷ്മിയെ മക്കളുമൊത്ത് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അവരെ ചികിത്സയ്ക്കായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ലക്ഷ്മിയുടെ ഭര്‍ത്താവ് ലക്ഷ്മണ്‍ ഇഷ്ടികച്ചൂളയില്‍ ദിവസവേതന തൊഴിലാളിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തിവരികയാണ്.