ഫൈനൽ ഉറപ്പിക്കാൻ അർജൻറീനയും ക്രൊയേഷ്യയും ഇന്നിറങ്ങും. ഖത്തർ ലോകകപ്പിലെ ഫൈനൽ ഉറപ്പിക്കാൻ ലയണൽ മെസ്സിയുടെ അർജൻറീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് നേർക്കുനേർ. പെനാൽറ്റി ഷൂട്ടൗട്ടോളം നീണ്ട ക്വാർട്ടറിൽ ഹോളണ്ടിന്റെ വലിയ വെല്ലുവിളി മറികടന്നാണ് അർജൻറീന സെമി ഉറപ്പിച്ചത്. കഴിഞ്ഞ തവണ കൈവിട്ട കിരീടം സ്വന്തമാക്കുക എന്നതാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. ഇന്ത്യൻ സമയം രാത്രി 12.30ന് ലുസെയിൽ സ്റ്റേഡിയത്തിലാണ് മത്സരം.
