കൊച്ചി : കേരളാ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തളളി.ഹൈക്കോടതിയുടെയും, ജീവനക്കാരുടെയും, സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം 56 ആണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ശുപാർശ അംഗീകരിക്കാനാകില്ലെന്ന് സർക്കാർ മറുപടി നൽകി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് മറുപടി നൽകിയത്.
