ആറുമാസം കഴിഞ്ഞ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശിപാർശ നല്‍കിയത്.അന്വേഷണം പൂർത്തിയാക്കും മുന്പാണ് നടപടി.
പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സസ്പെൻഷൻ. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു.
അൻവറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി അജിത് കുമാറിനെയും പി.ശശിയേയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്.