മദ്യത്തിനും, ലഹരിക്കുമെതിരെ ആര്‍ജ്ജവമുള്ള സര്‍ക്കാരുണ്ടാവണമെന്ന് കെ സി ബി സി. സര്‍ക്കുലര്‍ ഞായറാഴ്ച വി. കുര്‍ബാന മധ്യേ പള്ളികളില്‍ വായിക്കും. കഴിഞ്ഞ 10 വര്‍ഷക്കാലത്തെ മദ്യ നയത്തെ വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും കേരള കത്തോലിക്കാ സഭയുടെ മദ്യ-ലഹരി വിരുദ്ധ ഞായറാചരണത്തിന്റെ ഭാഗമായി പള്ളികളില്‍ വി. കുര്‍ബാന മധ്യേ വായിക്കാന്‍ കെ സി ബി സിയുടെ സര്‍ക്കുലര്‍.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടുകളും നടപടികളും സ്വീകരിക്കുന്ന ഒരു സര്‍ക്കാരാണിവിടെ ഇനിയുണ്ടാകേണ്ടതെന്നും ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ആര്‍ജ്ജവമുള്ള ഭരണ സംവിധാനം സംസ്ഥാനത്തുണ്ടാകണമെന്നും പരാമര്‍ശിക്കുന്ന സര്‍ക്കുലര്‍ 8-ാം തീയതി ഞായറാഴ്ച സഭയുടെ സീറോ-മലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കേണ്ടതാണെന്ന് കെ സി ബി സി ടെമ്പറന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലും വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ അലക്‌സ് താരമംഗലവും ചേര്‍ന്ന് നല്‍കിയ അറിയിപ്പില്‍ പറയുന്നു.












































































