ഒക്ടോബർ 2 മുതൽ 8 വരെ ആചരിക്കുന്ന ഈ വർഷത്തെ വന്യജീവിവാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവയെകുറിച്ചുള്ള അവബോധം വളർത്തുന്നതിനും മുൻവർഷങ്ങളിലേപ്പോലെസ്കൂൾ,
കോളേജ്,വിദ്യാർത്ഥികളെപങ്കെടുപ്പിച്ചുകെണ്ട് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.ജില്ലാതല മത്സരങ്ങൾ ഒക്ടോബർ2,3 തീയതികളിലായി എം റ്റി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ,കോട്ടയത്ത് വച്ച് നടത്തുന്നതാണ്.ലോവർ പ്രൈമറി,അപ്പർ പ്രൈമറി,വിദ്യാർത്ഥികൾക്കായി പ്രകൃതിയേയും വന്യജീവികളെയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്,വാട്ടർ കളർ പെയിന്റിങ്ങ്,എന്നീ ഇനങ്ങളിലും,ഹൈസ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്,ഉപന്യാസം,പ്രസംഗം,പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിങ്ങ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം മത്സരങ്ങളിൽ പങ്കടുക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.(ഫോൺ-0481-2310412, 9447212168,9496323760, 9746228355).മത്സരത്തിൽ വിജയികളാകുന്നവർക്ക് സർട്ടിഫിക്കറ്റിനുപുറമെ ക്യാഷ് അവാർഡും നല്കുന്നതാണ്.രജിസ്ട്രേഷൻ 02-10-2022-ന് രാവിലെ 9-മണിക്ക് ആരംഭിക്കുന്നതാണ്.- അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കോട്ടയം.