മുംബൈ: ബ്രിഹാന്‍മുംബൈ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലം വരുമ്പോള്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് മത്സരം. 227 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 1700 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. ബ്രിഹാന്‍മുംബൈ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഫലം പുറത്തു വരുമ്പോള്‍ ആദ്യ ഫലങ്ങള്‍ ബിജെപി-ശിവസേന സഖ്യത്തിന് അനുകൂലം. തൊട്ടുപിന്നാലെ തന്നെ ശിവസേന ഉദ്ദവ് താക്കറേ-എംഎന്‍എസ് സഖ്യമുണ്ട്. 68 സീറ്റുകളിലാണ് ബിജെപി സഖ്യം മുന്നേറുന്നത്. ശിവസേന-എംഎന്‍എസ് സഖ്യം 51 സീറ്റുകളിലും കോണ്‍ഗ്രസ് 11 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.













































































