സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. ബജറ്റ് ചർച്ച തുടങ്ങും മുമ്പ് രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും തീരുമാനം. സ്‌പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പു വെക്കാൻ തൃണമൂൽ കോൺഗ്രസ് തയ്യാറായിട്ടില്ല. സ്‌പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് നൽകണോ എന്ന കാര്യത്തിലാണ് കോൺഗ്രസും ടിഎംസിയും ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളും ഇന്ന് തീരുമാനം എടുക്കുന്നത്. രാഹുൽ ഗാന്ധിയെ ബജറ്റ് ചർച്ച തുടങ്ങുന്നതിനു മുമ്പ് സംസാരിക്കാൻ അനുവദിക്കണം എന്നാണ് പ്രതിപക്ഷ നിലപാട്.














































































