കൊച്ചി | രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു.എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് എറണാകുളം ജനറല്‍ ആശുപത്രിയുടെ നേട്ടം വിവരിക്കുന്നത്.
അമ്മയാണ് മകന് വൃക്ക നല്‍കിയത്. വൃക്ക നല്‍കിയ അമ്പത് വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു എന്ന വിവരവും മന്ത്രി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദര്‍ഭമാണിത്. മുഴുവന്‍ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു.












































































