ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജിനെ മാറ്റരുതെന്ന് ഹൈക്കോടതി ഉത്തരവ്.
ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള മുഖ്യ ചുമതല ഇടുക്കി ജില്ലാ കലക്ടർക്കാണ്.
ഈ സാഹചര്യത്തിലാണ് കോടതി നിർദ്ദേശം വന്നിരിക്കുന്നത്.
കേസിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി കക്ഷിയാക്കി.
കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും.