രാജ്ഭവനില്‍ വന്നാല്‍ ക്ഷണപത്രം പരിശോധിക്കാം. പോകാതിരുന്നതിന്റെ കാരണം നിങ്ങള്‍ക്ക് അന്വേഷിക്കാമെന്നും, തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ചോദിക്കണമെന്നുമായിരുന്നു മറുപടി.
ഗവര്‍ണര്‍ ബി ജെ പി ടിക്കറ്റില്‍ മല്‍സരിക്കണമെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന അര്‍ഹിച്ച അവജ്ഞയോടെ തള്ളുന്നുവെന്ന് പ്രതികരിച്ച ഗവര്‍ണര്‍ അവര്‍ ഇതുവരെ മല്സരിച്ചിട്ടുണ്ടോയന്ന മറുചോദ്യവും ഉന്നയിച്ചു.
വിമാനത്താവളത്തിലേക്കു പോയ ഗവര്‍ണര്‍ക്കെതിരെ ഇന്ന് എസ് എഫ് ഐ പ്രതിഷേധം ഉണ്ടായില്ല.