"പ്രപഞ്ചോല്പത്തിയെ കുറിച്ച്" എന്ന വിഷയത്തിൽ 30-11-2024 വൈകുന്നേരം 3.30 സംഘടിപ്പിക്കുന്ന സെമിനാറിൽ ഡോക്ടർ വൈശാഖൻ തമ്പി വിഷയം അവതരിപ്പിച്ചു സംസാരിക്കും. മൂന്നു ദിവസമായി കോട്ടയത്ത് നടന്നുവരുന്ന ജില്ലാ ശാസ്ത്ര സമ്മേളനം അവസാനിക്കും.

ഇതിനോടനുബന്ധിച്ച് ഇന്ന് നടന്ന സെമിനാറിൽ കോട്ടയം എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ബയോ സയൻസ് പ്രൊഫസറായ ഡോക്ടർ കീർത്തി ടി ആർ "എം ഐ ആർ എൻ എ" എന്ന വിഷയത്തിലുള്ള സെമിനാറിൽ സംസാരിച്ചു. നൂറുകണക്കിന് സ്കൂൾ , കോളേജ് വിദ്യാർത്ഥികളും പൊതുജനങ്ങളും ജില്ലാ ശാസ്ത്ര സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന എക്സിബിഷൻ സന്ദർശിച്ചു.
