ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയുള്ള കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ നിർണായക മത്സരത്തിൽ മഞ്ഞപ്പടക്ക് രണ്ട് ഗോൾ വിജയം. ദിമിത്രിയോസ് ഡയമൻറക്കോസ് രണ്ടുവട്ടം നോർത്ത് ഈസ്റ്റിൻ്റെ വല കുലുക്കിയതോടെയാണ് ബ്ലാസ്റ്റേഴ്സിന് നിർണായക ജയം ലഭിച്ചത്. 42-ാം മിനുട്ടിലും 44-ാം മിനുട്ടിലുമാണ് താരം ഗോൾ നേടിയത്. ആദ്യം കിടിലൻ ഹെഡ്ഡറും രണ്ടാമത്തേത് അതിമനോഹര ഷോട്ടുമായിരുന്നു. ആദ്യത്തെ ഗോളിന് മിരാൻറ അസിസ്റ്റ് നൽകിയപ്പോൾ രണ്ടാമത്തേതിന് ലൂണയാണ് പിന്തുണയേകിയത്.
