കുമരകം : കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ സത്യവിശ്വാസികൾ സഭയുടെ തലവൻ പരിശുദ്ധ പാത്രിയർക്കീസ് ഇഗ്നാത്യാേസ് അഫേം ദ്വിതിയൻ ബാവാക്ക് സ്നേഹോഷ്മള വരവേല്പ് നൽകി. ഇന്ന് (ഇന്നലെ ) രാത്രി 9-15ന് തുത്തുട്ടിയിൽ നിന്നും എത്തിയ ബാവായ്ക്ക് പള്ളി കവാടത്തിൽ കത്തിച്ച മെഴുകുതിരികൾ നൽകി വികാരി ഫാ. വിജി കുരുവിള എടാട്ടും സഹ വൈദീകൻ ഫാ. തോമസ് ജെയിംസ് കണ്ടമുണ്ടാരിയിൽ ചേർന്നാണ് സ്വീകരിച്ചത്. പള്ളി കവാടത്തിൽ തടിച്ചു കൂടിയ നൂറുകണക്കിന് വിശ്വാസികൾ പുഷ്പവൃഷ്ടി നടത്തിയും സഭയുടെ തലവൻ അന്ത്യോഖ്യാ പാത്രിയർക്കീസ് നീണാൾ വാഴട്ടെയെന്നും അന്ത്യാേഖ്യ മലങ്കര ബന്ധം നീണാൾ തുടരട്ടെ എന്നും ആർത്തു വിളിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവായെ എതിരേറ്റു. പരിശുദ്ധ ബാവാ വിശ്വാസികളെ ആശീർവദിച്ച് അനുഗ്രഹിച്ചു













































































