ശബരിമല മേല്‍ശാന്തി, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് അബ്രാഹ്മണരെയും പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി.
ഹര്‍ജിയില്‍ ഇടപെടാന്‍ കരണങ്ങളില്ലെന്ന് ഹൈക്കോടതി. മലയാളി ബ്രാഹ്മണരെ മാത്രം നിയമിച്ചാല്‍ മതിയെന്ന വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന് കാര്യങ്ങള്‍ തീരുമാനിക്കാം. കീഴ് വഴക്കമനുസരിച്ച് തീരുമാനമെടുക്കാം.
ദേവസ്വം ബോര്‍ഡിന്റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പൂജാകര്‍മ്മങ്ങള്‍ അറിയുന്ന ഹിന്ദു സമൂഹത്തിലെ ആര്‍ക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ശബരിമല മേല്‍ശാന്തി നിയമനത്തിനായി അപേക്ഷ നല്‍കിയിരുന്ന ശാന്തിക്കാരായ സി.വി വിഷ്ണുനാരായണന്‍, ടി.എല്‍ സിജിത്ത്, പി.ആര്‍ വിജീഷ് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.












































































