കോഴഞ്ചേരിയിൽ പമ്പയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെട്ടിപ്പുറം സ്വദേശി നിരഞ്ജൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ആറു അംഗ സംഘമാണ് കുളിക്കാനിറങ്ങിയത്.
ഫയർഫോഴ്സും സ്കൂബ ടീമും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.














































































