കോട്ടയം: 2026ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയോഗിച്ച് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉത്തരവായി.
ഉദ്യോഗസ്ഥരും ചുമതലയും
മാതൃകാപെരുമാറ്റച്ചട്ടം, പരാതികൾ, മനുഷ്യവിഭവശേഷി ക്രമീകരണം - ലിറ്റി ജോസഫ്, അഡീഷണൽ ഡിസ്‌ക്ട്ര് മജിസ്ട്രേറ്റ്
തപാൽ വോട്ടുകൾ, പോളിംഗ് ജീവനക്കാരുടെ വോട്ട്, ഇ.ടി.പി.ബി.എസ്.- സി. ശ്രീലേഖ, അസിസ്റ്റൻറ് ഡയറക്ടർ (തദ്ദേശ സ്വയം ഭരണ വകുപ്പ്)
പരിശീലനം-എം.അരുൺ, വാല്യൂവേഷൻ അസിസ്റ്റൻറ്, റവന്യൂ വകുപ്പ്,
പോളിംഗ് ഉദ്യോഗസ്ഥരുടേയും വോട്ടർമാരുടേയും ക്ഷേമം-ടിജു റേച്ചൽ തോമസ്, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ.
വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം- ലാലുമോൻ ജോസഫ്, സീനിയർ സൂപ്രണ്ട്, റവന്യൂവകുപ്പ്
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം-എം.വി. രാജേഷ്, ഫിനാൻസ് ഓഫീസർ
വോട്ടർ ബോധവത്കരണം(സ്വീപ്)- പി.എ. അമാനത്ത്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ
ബാലറ്റ് പേപ്പർ- പി.വി. ജയേഷ്, ഹുസൂർ ശിരസ്തദാർ,
വാർത്താമാധ്യമങ്ങൾ- ജസ്റ്റിൻ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ
ഐ.ടി, തെരഞ്ഞെടുപ്പ് കമ്മിഷൻറെ സോഫ്റ്റ്വേറുകൾ, ആപ്പുകൾ എന്നിവയുടെ ഉപയോഗം-കെ.ആർ. ധനേഷ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ
തെരഞ്ഞെടുപ്പ് നിരീക്ഷകരുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ- ആർ. രഞ്ജിത്ത്, ഓഡിറ്റ് ഓഫീസർ, എസ്.ജി.എസ്.ടി. ഓഡിറ്റ് വിഭാഗം
പോളിംഗ് സ്റ്റേഷനുകളിലെ സൗകര്യങ്ങൾ(എ.എം.എഫ്)- എം.പി. അനിൽകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ
മെറ്റീരിയൽ മാനേജ്മെൻറ് -രാജേഷ് ജോസഫ്, തഹസീൽദാർ (ആർ.ആർ.)
ഭിന്നശേഷി വോട്ടർമാർക്കുള്ള ക്രമീകരണങ്ങൾ- സിജു ബെൻ, ജില്ലാ സാമൂഹികനീതി ഓഫീസർ.












































































