ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടി.
നാല്‍പ്പതിനായിരത്തിന് അടുത്താണ് ഇന്ന് ഒരു പവന് വില. പവന് 800 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ 38,720 രൂപയായിരുന്നു ഒരു പവന് വില. ഇന്നത് 39,520 രൂപയായി. ഗ്രാമിന് 100 വര്‍ധിച്ച് 4940 രൂപയായി. ഇന്നലെ 4840 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മാര്‍ച്ച് 5 ന് പവന് പവന് 560 രൂപയും ഗ്രാമിന് 70 വര്‍ധിച്ചിരുന്നു. മാര്‍ച്ച ആറിന് ഇതേ വില തുടര്‍ന്നതിനു ശേഷമാണ് ഇന്ന് വില വീണ്ടും കൂടിയിരിക്കുന്നത്.
മാര്‍ച്ച് 1 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍ സ്വര്‍ണവില ഉണ്ടായിരുന്നത്. 37,360 രൂപയായിരുന്നു ഒരു പവന് വില.
_മാര്‍ച്ച് മാസത്തെ സ്വര്‍ണവില പവന്_
മാര്‍ച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാര്‍ച്ച് 2: 38160
മാര്‍ച്ച് 3: 37840
മാര്‍ച്ച്4: 38160
മാര്‍ച്ച്5: 38,720
മാര്‍ച്ച്6: 38,720
മാര്‍ച്ച്7: 39,520
വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് വിപണിയില്‍ ഇപ്പോഴുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണവില ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ-യുക്രെയ്ന് യുദ്ധം, ആഗോള വിപണിയിലെ പ്രതിസന്ധി എന്നിവയും സ്വര്‍ണ വില ഉയരുന്നതിന് കാരണമാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ കേരളത്തില്‍ സ്വര്‍ണവില പവന് 40,000 രൂപ കടക്കുമെന്ന് നേരത്തേ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.