വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക.
ഇന്ന് ജയിക്കുന്നവര്‍ക്ക് ഏകദിന പരമ്ബര സ്വന്തമാക്കാം. വിശാഖപട്ടണത്ത് ഇരുവരും പരമ്ബര വിജയം ലക്ഷ്യമിട്ട് ഇറങ്ങുമ്ബോള്‍ സമ്മര്‍ദം ടീം ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ് പരമ്പരയില്‍ തോറ്റ ഇന്ത്യക്ക് ഏകദിന പരമ്പരയിലെ തോല്‍വികൂടി താങ്ങാനാവില്ല.
സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, വിരാട് കോലി, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്.














































































