പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.
ഓച്ചിറ രാധാഭവനത്തിൽ രാഹുൽ (അമ്മിണി-28), കൊല്ലം തഴവ കാഞ്ഞിരത്തിനാൽ വീട്ടിൽ രാജേഷ് (39) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴ് വയസുള്ള ഓച്ചിറ സ്വദേശിനിയായപെൺകുട്ടിയെ വൈഫൈ കണക്ഷൻ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കാറിൽ തട്ടിക്കൊണ്ടു പോയി കായംകുളം ബോട്ട് ജെട്ടിക്ക് സമീപം വച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്.