പൗരധ്വനി ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായിരുന്ന അനുജൻ അത്തിക്കയം (86) അന്തരിച്ചു.
മൃതദേഹം സെപ്റ്റംബർ 27ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കോട്ടയം വാരിശ്ശേരി ചാണ്ടീസ്ലവണ്ടർ ഫ്ളാറ്റിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം കല്ലുങ്കത്ര സെന്റ് ജോർജ് പള്ളിയിൽ
1958ൽ ആരംഭിച്ച പൗരധ്വനി ദിനപ്പത്രം, വാരിക, ആരോഗ്യ ശാസ്ത്രം മാസിക, ബാലകേരളംമാസിക തുടങ്ങിയവയുടെ ചീഫ്എഡിറ്റർ ആയിരുന്നു.