ഇരിഞ്ഞാലക്കുട സ്മാർട്ട് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അമ്മ മുൻ പ്രസിഡണ്ട് ഇന്നസെൻറ് ,ടോവിനോ തോമസ് ,അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവർ പങ്കെടുത്തു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു .ഒപ്പം അമ്മയും എന്ന പദ്ധതിയെക്കുറിച്ച് ജനറൽ സെക്രട്ടറി ഇടവേള ബാബു സംസാരിച്ചു. തികച്ചും പ്രോട്ടോകോൾ അനുസരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.