ഒറ്റപ്പാലം: ഭാരതപ്പുഴയിൽ മീറ്റ്ന തടയണയ്ക്ക് സമീപം ഒഴുക്കിൽപ്പെട്ട മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ യുസഫിന്റെ മൃതദേഹമാണ് ഒരാഴ്ചയ്ക്കുശേഷം കണ്ടെത്തിയത്.
ഭാരതപ്പുഴയിൽ പാലക്കാട്, മലപ്പുറം ജില്ലാ അതിർത്തിയിലെ കൂടല്ലൂർ ഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്. യൂസഫിന്റെ സഹോദരനും ബന്ധുക്കളും എത്തി മൃതദേഹം തിരിച്ചറിഞ്ഞു. അതേസമയം കഴിഞ്ഞ ഞായറാഴ്ചയാണ് മീറ്റ്നയിൽ മീൻ പിടിക്കുന്നതിനിടെ യൂസഫ് ഒഴുക്കിൽപ്പെട്ടത്. അഞ്ചുദിവസം തുടർച്ചയായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.