ഓസ്കര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്ത ചിത്രങ്ങളുടെ വോട്ടിങ്ങിനായി ഇന്ത്യയില്‍നിന്നും ചലച്ചിത്രതാരങ്ങളായ ആയുഷ്മാന്‍ ഖുറാന, കമല്‍ ഹാസന്‍ എന്നിവര്‍ക്ക് ക്ഷണം.
സംവിധായിക പായല്‍ കപാഡിയ, ഡോക്യുമെന്ററി സംവിധായിക സ്മൃതി മുന്ദ്ര, കോസ്റ്റിയൂം ഡിസൈനര്‍ മാക്‌സിമ ബസു, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കാസ്റ്റിംഗ് ഡയറക്ടര്‍ രണബീര്‍ ദാസ് എന്നിവരാണ് ഈ വര്‍ഷത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള മറ്റ് പ്രതിനിധികള്‍. ക്ഷണം സ്വീകരിക്കുന്നതോടെ ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമകള്‍ക്കായി ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും.
അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് ജൂണ്‍ 26-നാണ് ക്ഷണിക്കപ്പെട്ടവരുടെ പട്ടിക പുറത്തുവിട്ടത്. ഗില്ല്യന്‍ ആന്‍ഡേഴ്‌സണ്‍, അരിയാന ഗ്രാന്‍ഡെ, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ജെറമി സ്‌ട്രോങ്, ജേസണ്‍ മൊമോവ എന്നിവരും പട്ടികയിലുണ്ട്.