മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണം; ലാലി ജെയിംസിനെതിരെ തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ്.
മേയര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസിനെതിരെ തൃശൂർ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്.
ലാലി ജെയിംസിനെതിരെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. നാലുതവണ മത്സരിച്ച ലാലി ആര്‍ക്കാണ് പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു.
മേയര്‍ സ്ഥാനാര്‍ത്ഥിക്ക് പെട്ടി കൊടുക്കണമെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയാകാനും പെട്ടി കൊടുക്കേണ്ടെയെന്നും ജോസഫ് ടാ!ജറ്റ് കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം, കൗണ്‍സില്‍ അഭിപ്രായം എല്ലാം മാനിച്ചാണ് നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചതെന്നും ഡിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
നിജിയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയത് എല്ലാ മാനദണ്ഡവും പാലിച്ചാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഇതിനിടെ മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം ലാലി ജെയിംസിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.















































































