പുതിയ ഹാൾമാർക്കിങ് തീരുമാനത്തിൽ ഉറച്ച് കേന്ദ്രസർക്കാർ.സ്വർണ്ണാഭരണങ്ങൾക്ക് പുതിയ ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പർ നിർബന്ധമാക്കുന്നു. പുതിയ നിബന്ധന ഏപ്രിൽ ഒന്നുമുതൽ തന്നെ നിലവിൽ വരും. രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമല്ല. പഴയ ഹാൾമാർക്കിങ് ആഭരണങ്ങളിലും മാർച്ച് 31നകം 6 അക്ക എച്ച്.യു.ഐ.ഡി പതിപ്പിക്കണമെന്നാണ് പുതിയ ചട്ടം. എന്നാൽ ഉപഭോക്താക്കൾക്ക് പഴയ സ്വർണം വിൽക്കുന്നതിനോ കൈയിൽവെക്കുന്നതിനോ തടസ്സമില്ല.