ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന സിപിഐ വിലയിരുത്തലിനിടെയാണ് യോഗം ഇന്ന് ചേർന്നത്. തിരിച്ചടിയുടെ കാരണങ്ങൾ ആണ് യോഗത്തിൽ ചർച്ചചെയുക. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് സിപിഎം. ശബരിമല സ്വർണക്കൊള്ള ബാധിച്ചില്ലെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.
എന്നാൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തിയ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യകാരണം ഭരണവിരുദ്ധ വികാരം എന്നാണ് വിലയിരുത്തിയത്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ എങ്ങനെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നതും ഇടതുമുന്നണിയോഗം ചർച്ച ചെയ്തു.















































































