ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ നിർണായക ഭാഗമാണ് ചെനാബ് പാലം. ഉദംപൂരിലെ വ്യോമസേനാ സ്‌റ്റേഷനിൽ വിമാനമിറങ്ങിയ ശേഷം അവിടെ നിന്ന് ചെനാബ് പാലം ഉദ്‌ഘാടനത്തിനായി പോവുകയായിരുന്നു അദ്ദേഹം. പഹൽഗാം ആക്രമണത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് ജമ്മു കശ്‌മീർ സന്ദർശനം നടത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ചെനാബ് നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് ഐഫൽ ടവറിനേക്കാൾ ഉയരമുണ്ട്. 1,315 മീറ്ററാണ് പാലത്തിന്റെ നീളം. 260 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനെയും ഭൂകമ്പ പ്രവർത്തനങ്ങളെയും ചെറുക്കാൻ കഴിയുന്ന തരത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറായി കുറയ്ക്കാൻ പാലത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1486 കോടി രൂപയാണ് നിർമാണ ചെലവ്.















































































