കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വില വരുന്ന 650 ഗ്രാം സ്വർണം പിടിച്ചു. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ആയിരുന്നു സ്വർണ്ണം കൊണ്ടുവന്നത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു സ്വർണ്ണം. കണ്ണൂർ സ്വദേശി സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണവും പിടികൂടി. സയ്യിദ് കമ്പി രൂപത്തിൽ ആക്കിയാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
