കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തതോടെയാണ് രാഹുൽ ദ്രാവിഡ് ക്ലബ്ബ് വിട്ടത്. 2026 ഐപിഎലിൽ പുതിയ പരിശീലകനു കീഴിലായിരിക്കും രാജസ്‌ഥാൻ കളിക്കാനിറങ്ങുക ഫ്രാഞ്ചൈസി വിപുലീകരണത്തിൻ്റെ ഭാഗമായി കുറച്ചുകൂടി വലിയ ചുമതല ദ്രാവിഡിന് 'ഓഫർ' ചെയ്തെങ്കിലും ഇന്ത്യൻ ടീമിൻ്റെ മുൻ പരിശീലകൻ അതു സ്വീകരിച്ചില്ലെന്ന് രാജസ്‌ഥാൻ വാർത്താ കുറിപ്പിൽ വ്യക്‌തമാക്കി
അടുത്ത ഐപിഎലിൽ രാജസ്ഥാൻ റോയൽസിൽ കളിക്കാനില്ലെന്ന സഞ്ജു സാംസൺ ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നു. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ക്യാപ്റ്റൻ സഞ്ജുവിനു വാങ്ങാനായി നീക്കം നടത്തിയിരുന്നെങ്കിലും രാജസ്ഥാനുമായി കരാറിലെത്താൻ സാധിച്ചിരുന്നില്ല. സഞ്ജുവിന്റെ ഫാഞ്ചൈസി മാറ്റത്തിൽ ചർച്ചകൾ സജീവമായിരിക്കെയാണ് രാഹുലിൻ്റെ പിൻമാറ്റം.