പ്രശസ്തനാടകകൃത്ത് സി.ആർ. മനോജ് അന്തരിച്ചു.
ശ്രദ്ധേയനായ യുവ നാടകകൃത്തായിരുന്നു. കൊല്ലം തഴവ സ്വദേശിയാണ്. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് സഹോദരനാണ്.
നാടകനടനായാണ് മനോജ് പ്രൊഫഷണൽ നാടക രംഗത്ത് കടന്നുവന്നത്.തുടർന്ന് നാടകരചന നിർവ്വഹിച്ചു.25 ഓളം നാടകങ്ങൾ രചിച്ചു. ഓച്ചിറ നാടകരംഗത്തിനു വേണ്ടി രചിച്ച
ഇവൻ നായിക എന്ന നാടകമാണ് ഒടുവിൽ രചന നിർവ്വഹിച്ചത്. ട്രാൻസ്ജൻറർ ജീവിതത്തിന്റെ വ്യത്യസ്ത മുഖങ്ങൾ വരച്ചുകാട്ടിയ "ഇവൻ നായിക"ക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിരുന്നു.വിവിധ സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ നേതൃത്ത്വത്തിൽ പ്രവർത്തിച്ച സി.ആർ.മനോജ് മികച്ച സംഘാടകനായിരുന്നു.