ഇന്ത്യൻ വനിതാ ടീമിന്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ് വിരമിക്കൽ പിൻവലിച്ച് കളത്തിലേക്ക്. ഇക്കൊല്ലം വനിതാ ഐപിഎൽ ആരംഭിക്കാനിരിക്കെയാണ് മിതാലി രാജ് വിരമിക്കൽ പിൻവലിക്കാനൊരുങ്ങുന്നത്. 40 വയസുകാരിയായ താരം 89 ടി-20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ മിതാലി രാജ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും വിവിധ ദേശീയമാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ജൂലായ് മാസത്തിൽ ഒരു ക്രിക്കറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനിടെ മിതാലി വിരമിക്കൽ പിൻവലിച്ചേക്കുമെന്ന് സൂചന നൽകിയിരുന്നു. കഴിഞ്ഞ വർഷമാണ് മിതാലി വിരമിച്ചത്.
