ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ നിർണായക വിധി ഇന്ന്. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും, പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിൻ്റേയും വാദങ്ങള്‍ വിശദമായി കേള്‍ക്കുന്നതിനായി മാറ്റുകയായിരുന്നു. യുവതിയുടെ മാനസിക പീഡനവും ഭീഷണിയുമാണ് ദീപക്കിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബവും ആരോപിക്കുന്നു. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച അന്വേഷണ സംഘം ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിർത്തിരുന്നു.
ദീപക്കിന്റെ മരണത്തില്‍ കുടുംബം നല്‍കിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത ഇൻസ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിൻറെ പരാതി. യുവതിയുടെ മാനസിക പീഡനവും, ഭീഷണിയുമാണ് ദീപക്കിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും കുടുംബം ആരോപിക്കുന്നുണ്ട്.














































































