കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി നവ്യക്ക് സൗഹൃദമുണ്ടെന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിൻ സാവന്ത് അറസ്റ്റിലായത്.
സച്ചിൻ സാവന്ത് നവ്യക്ക് ആഭരണങ്ങൾ അടക്കംസമ്മാനിച്ചതായികണ്ടെത്തിയെന്ന് ഇഡി പറയുന്നു. ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചു. അതേസമയം സച്ചിൻ സുഹൃത്ത് മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി പറഞ്ഞതായാണ് റിപ്പോർട്ടുകൾ.