പൊന്നാനി കേന്ദ്രീകരിച്ചുള്ള ചാനല്‍ വാര്‍ത്താ അവതാരകന് വിക്രമന് (44) ആണ് മരിച്ചത്.
മറ്റു രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഞായറാഴ്ച രാത്രി 11.30 ഓടെ ആയിരുന്നു അപകടം. പൊന്നാനി പുഴമ്ബ്രത്ത് മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ രണ്ടു ബൈക്കുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ കാര്‍ ഓടിച്ച യുവാക്കളെ പിന്നീട് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു.
ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന വിക്രമന്റെ ബൈക്കിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിക്രമനെ അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.