അവസാന വർഷ ബിരുധ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. ചെമ്മരത്തുമുക്ക് ,കേശവപുരം കവിലുവിള വീട്ടിൽ അജി , സിമി ദമ്പതികളുടെ മകൻ അംജിത്ത് (20) ആണ് മരിച്ചത്. വീട്ടിന് സമീപത്തുള്ള മാവിൽ തൂങ്ങിയ നിലയിൽ ഇന്ന് പുലർച്ചയോടെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് നഗരൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. അംജിത ഏക സഹോദരിയാണ്.