കോട്ടയം: രാവിലെ 10മണിക്ക് സി.എം.എസ്. കോളേജ് തിയേറ്ററിൽ നടന്ന ചടങ്ങൽ കോട്ടയം MLA ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റ് സംവിധായകൻ ജയരാജ് സ്വാഗതം പറയുകയും, തോമസ് ചാഴികാടൻ MP ഉദ്ഘാടനം ചെയ്യകയുംചെയ്തു. ജോൺ എബ്രഹാംമിന്റെ സഹോദരിയും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു.
ഇന്ന് വിരമിക്കുന്ന സി എം എസ് കോളജ് പ്രിൻസിപ്പൽ ശ്രീ ജോഷ്വായെ തിരുവഞ്ചൂർ രാധാകൃഷ്ണനും, തോമസ് ചഴികാടനും, സംവിധായകൻ ജയരാജും ചേർന്ന് പൊന്നാട അണിയിച്ചു.
പ്രേംചന്ദ് സംവിധാനം ചെയ്ത ജോൺ എബ്രഹാം ദൃശ്യാഞ്ജലി, അഗ്രഹാരത്തിൽ കഴുത, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ,അമ്മ അറിയാൻ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
വൈകുന്നേരം നാല് മണിക്ക് നടന്ന സമാപന സമ്മേളനം
ശ്രീ. വി. എൻ. വാസവൻ(സഹകരണ, രജിസ്ട്രേഷൻ മന്ത്രി) ഉദ്ഘാടനം ചെയ്തു.
കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ,ട്രഷറർ സജി കോട്ടയം എന്നിവർ സംസരിച്ചു,