എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാംപ്രതി. മാരാരിക്കുളം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിയും മകനും മഹേശനെ മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം.
