ഇടുക്കി: കാട്ടാന അരിക്കൊമ്പൻ ചിന്നക്കനാലിൽ വീടും റേഷൻ കടയും തകർത്തു. ബി.എൽ.റാമിൽ ബെന്നിയുടെ വീട് തകർത്ത അരിക്കൊമ്പൻ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കടയും തകർത്തു. ബെന്നിയും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കൊച്ചി-മധുര ദേശീയപാത ഉപരോധിക്കുന്നു.
