ഹരിപ്പാട് വീയപുരം പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ പി ഓമനയെ തിരഞ്ഞെടുത്തു.
ക്വാറം തികയാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
ആകെയുള്ള 14 സീറ്റിൽ യു ഡി എഫ് 6,എൽ ഡി എഫ് 5,ബി ജെ പി 3 എന്നിങ്ങനെയാണ് കക്ഷിനില.
പട്ടികജാതി സ്ത്രീ സംവരണമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.
എന്നാൽ യു ഡി എഫിൽ നിന്ന് ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല.
കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് യു ഡി എഫ്,ബി ജെ പി അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു.
ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും യു ഡി എഫ്,ബി ജെ പി അംഗങ്ങൾ വിട്ടുനിന്നു.















































































