ഉച്ചയ്ക്കു നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം സഭാ ഭാരവാഹികള്‍ ചേർന്ന് ഏറ്റുവാങ്ങും.
നെടുമ്പാശ്ശേരി നിന്നു വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം കെ.പി.യോഹന്നാന്‍റെ ജന്മദേശമായ നിരണത്ത് എത്തിക്കും. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. നിരണം ബിലീവേഴ്സ് ചർച്ച് ദേവാലയത്തിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. രണ്ടാം ഘട്ടം ശുശ്രൂഷയും നടക്കും.
തുടർന്ന് തിരുവല്ല ടൗണിലൂടെ വിലാപയാത്ര കടന്നുപോകും. ശേഷം രാത്രി 7.30ന് കുറ്റപ്പുഴ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തെത്തിക്കുന്ന മൃതദേഹം സെന്‍റ് തോമസ് കത്തീഡ്രലിനോടു ചേർന്ന കണ്‍വൻഷൻ സെന്‍ററില്‍ പൊതുദർശനത്തിനു വയ്ക്കും. 20നു പൊതുദർശനം തുടരും. 21നു രാവിലെ ഒമ്ബതിന് സെന്‍റ് തോമസ് കത്തീഡ്രലില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന് 11ന് മൃതദേഹം സംസ്കരിക്കും.