തെലുങ്ക് യുവ നടൻ സുധീർ വർമ അന്തരിച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. 33 വയസായിരുന്നു. വിഷം കഴിച്ചതാണ് സുധീർ വർമയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സുധീർ വർമ ജനുവരി 10ന് വാറങ്കലിൽ വെച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് ഹൈദരാബാദിലെ ബന്ധു വീട്ടിൽ പോയ സുധീർ വർമ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി. പിന്നീട് സുധീർ വർമയെ ബന്ധുക്കൾ ഒസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ജനുവരി 21ന്
വിശാഖപട്ടണത്തിലേക്ക് മാറ്റി എന്നും പൊലീസ് പറയുന്നു. അവിടെ മഹാറാണിപേട്ട പൊലീസ്
സ്റ്റേഷൻ പരിധിയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ അദ്ദേഹം തിങ്കളാഴ്ച മരിക്കുകയുമായിരുന്നു. മൃതദേഹം
ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും സംസ്കാര ചടങ്ങുകൾ നടത്തിയതായും പൊലീസ്
അറിയിച്ചു.