ഡൽഹി: അവശ്യ മരുന്നുകളുടെ വില കുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പാരസെറ്റാമോൾ, അമോക്‌സിലിൻ, മെറ്റ്ഫോർമിൻ ഉൾപ്പടെയുള്ള 37 മരുന്നുകളുടെ വിലകുറയും. കാർഡിയോവാസ്‌കുലർ, പ്രമേഹം, മാനസിക രോഗം തുടങ്ങിയവക്കുള്ള മരുന്നുകളും ആന്റി- ഇൻഫ്ലമേറ്ററി, ആന്റി ബയോട്ടിക് മരുന്നുകളും നാഷണൽ ഫാർമസ്യൂട്ടിക്കൽ അതോറിറ്റി വില കുറച്ചവയുടെ പട്ടികയിലുണ്ട്.
അതേസമയം വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഫിക്സഡ്-ഡോസ് കോമ്പിനേഷനുകളും വില കുറച്ചവയിൽ ഉൾപ്പെടുന്നു. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അസെക്ലോഫെനാക്, ട്രിപ്‌സിൻ കൈമോട്രിപ്‌സിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫോസിൻ, സിറ്റാഗ്ലിപ്റ്റിൻ, കുട്ടികൾക്ക് നൽകുന്ന തുള്ളി മരുന്നുകൾ, വൈറ്റമിൻ ഡി, കാൽസ്യം ഡ്രോപ്പുകൾ, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും.