മഞ്ഞനിക്കരയിൽ കബറടങ്ങിയ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കലേക്കുള്ള വടക്കൻ മേഖലാ മഞ്ഞനിക്കര കാൽനട തീർഥ യാത്ര ചെറിയ വാപ്പാലശേരി മാർ ഇഗ്നാത്തിയോസ് പള്ളിയിൽനിന്ന് ആരംഭിച്ചു. ഏലിയാസ് മാർ അത്തനാസിയോസ്, ഡോ. മാത്യൂസ് മാർ അന്തീമോസ് എന്നിവർ ദീപശിഖയും പാത്രിയർക്കാ പതാകയും തീർഥാടകർക്കു കൈമാറി. 13നു മഞ്ഞനിക്കരയിൽ എത്തിച്ചേരും.














































































