സംസ്ഥാനത്തെ തീരമേഖലയിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദം ഇന്ന് ശ്രീലങ്കൻ കരതൊടും. കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിരുന്നു. കന്യാകുമാരി, തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ അതിശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ മൽസ്യബന്ധനത്തിന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പൊതുവിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ജില്ലകൾക്കായി പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
