കോഴിക്കോട്: ഇന്ന് മാസപ്പിറവി കാണാത്തതിനാൽ, കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഹിലാൽ കമ്മിറ്റി.
ഇന്ന് മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു.
അതേസമയം, ഇന്ന് മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെ (തിങ്കൾ) റംസാൻ വ്രതം ആരംഭിക്കും.