ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരായി. ഇരുവരുടെയും വിവാഹ ചിത്രങ്ങളും പുറത്ത് വന്നു. രാജസ്ഥാനിലെ ജയ്സാൽമീറിൽ ഫെബ്രുവരി നാലുമുതലായിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിൻ്റെ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്. 2020 ൽ പുറത്തിറങ്ങിയ 'ഷെർഷ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു.