ദീപാവലിക്കും വിജയദശമിക്കും മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിയർനെസ് അലവൻസ്(ഡി.എ) വർധിപ്പിച്ചു. ക്ഷാമബത്ത മൂന്നുശതമാനമാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ ജൂലൈ ഒന്നുമുതൽ ഡി.എ വർധനവ് പ്രാബല്യത്തിൽ വരും. അതായത് ജീവനക്കാർക്കും പെൻഷൻകാർക്കും മൂന്ന് മാസത്തെ കുടിശ്ശിക ലഭിക്കും. അത് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നാണ് റിപ്പോർട്ട്.ഏ താണ്ട് 1.15 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ചെയ്യുന്ന തീരുമാനമാണ് ഇത്.