എം ഡി എം എയുമായി ആലപ്പുഴ പുന്നമടയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.
ഹൗസ് ബോട്ടിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിന് എത്തിയതാണ് സംഘം.
മരട് അനീഷിനൊപ്പം കരൺ,ഡോൺ അരുൺ എന്നിവരും പിടിയിലായി.
സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അനീഷ്.
എറണാകുളം,തൃശൂര്‍, പാലക്കാട്, ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ അനീഷിനെതിരെ കേസുണ്ട്. ഉയര്‍ന്ന അഭിഭാഷകരെ ഇറക്കി കേസ് വാദിക്കുന്നതിനൊടൊപ്പം പല കേസുകളും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കുകയും ചെയ്യുന്നതാണ് അനീഷിന്റെ രീതി.
വീഡിയോ