സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദമാണ് മഴയ്ക്ക് കാരണം. നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലുള്ള തീവ്രന്യൂനമർദം ഇന്ന് തിരികെ കടലിൽ പ്രവേശിക്കും. തുടർന്ന് ദുർബലമാകാനാണ് സാധ്യത. തെക്കൻ, മധ്യ ജില്ലകളിൽ ഇന്ന് കൂടുതൽ മഴ ലഭിക്കും. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണം.
